താര വിവാഹങ്ങളുടെ ആല്‍ബങ്ങളാല്‍ നിറയുന്ന സോഷ്യല്‍ മീഡിയ

താര വിവാഹങ്ങളുടെ ആല്‍ബങ്ങളാല്‍ സോഷ്യല്‍ മീഡിയ നിറയുന്നു. ഫഹദ് നസ്‌റിയ വിവാഹത്തിന്റെ നിരവധി വീഡിയോകള്‍ പ്രചരിക്കുന്നതിനിടെ അമലാപോള്‍ വിജയ് വിവാഹത്തിന്റെയും ആല്‍ബം പുറത്ത് വന്നു.തമിഴ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത വിവാഹ ആല്‍ബത്തിനും വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.

ജൂണ്‍ 12നായിരുന്നു തമിഴ് സംവിധായകന്‍ എ എല്‍ വിജയ്യും അമലാപോളുമായുള്ള വിവാഹം നടന്നത്.വിവാഹത്തിന്റെ ഫോട്ടോകള്‍ക്ക് വലിയ സ്വീകരണമാണ് ഓണ്‍ലൈന്‍ മീഡിയില്‍ ലഭിച്ചത്.രണ്ട് മാസത്തിനു ശേഷമാണ് അമലാ പോള്‍ തന്നെ തന്റെ ഫെയിസ് ബുക്ക് പേജിലൂടെ വിവാഹ ആല്‍ബം പുറത്ത് വിട്ടത്.

തമിഴിലെ ഒട്ടുമിക്ക താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.എ എല്‍ വിജയ് ചിത്രങ്ങല്‍ പോലെ ദൃശ്യ സമ്പന്നമാണ് ആല്‍ബവും. 2009ല്‍ മലയാളത്തില്‍ ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ അരങ്ങേറ്റം കുറിച്ച അമലാപോള്‍ പിന്നീട് തമിഴിലാണ് തിളങ്ങിയത്. ഇതിനിടെ മലയാളത്തിലും തെലുങ്കിലും അഭിനയിച്ചു. ഇതിനിടെ 2011ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ദൈവതിരുമനില്‍ നായികയായി. ഈ ചിത്രം സംവിധാനം ചെയ്തത് സംവിധായകന്‍ എ എല്‍ വിജയായിരുന്നു.ഇതിനു പിന്നാലെ ഇരുവരും പ്രണയത്തിലുമായി.വിജയ് നായകനായി എ എല്‍ വിജയ് സംവിധാനം ചെയ്ത തലൈവയിലും അമലാപോളായിരുന്നു നായിക.

[jwplayer mediaid=”127561″]

DONT MISS
Top