കാളക്കൂറ്റന്റെ പിന്നാലെ പാഞ്ഞ് വിപണികള്‍

സര്‍വ്വകാല റെക്കോഡില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച ഓഹരി വിപണി സൂചികകള്‍ ഇന്നും പുതിയ ഉയരങ്ങളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ടെക് , ഫാര്‍മ ഓഹരികളാണ് ഇന്നും നേട്ടത്തിന്റെ പിന്നില്‍. ടിസിഎസ്, വിപ്രോ,ഇന്‍ഫോസിസ് തുടങ്ങിയ പ്രമുഖ ടെക് ഓഹരികളെല്ലാം ഇന്ന് നേട്ടക്കാരുടെ പട്ടികയില്‍ പ്രമുഖ സ്ഥാനം പിടിച്ചു.ഭാരതി എയര്‍ടെല്ലിനും ഇന്ന് മികച്ച നേട്ടമുണ്ട്. എന്നാല്‍ ഹീറോ മോട്ടോര്‍ കോര്‍പ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ ഇന്ന് നഷ്ടത്തിലേക്ക് പോയി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളില്‍ 150 പോയിന്റ് ഉയര്‍ന്ന സെന്‍സെക്‌സ് നേട്ടം നിലനിര്‍ത്തുന്നു. നിഫ്റ്റിക്കും 30 പോയിന്റിന് മുകളില്‍ നേട്ടമുണ്ട്. രൂപയുടെ മൂല്യത്തിലും ഇന്ന് നേട്ടമുണ്ടായി. 60 രൂപ 53 പൈസയാണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. 15 പൈസയുടെ നേട്ടം രൂപക്ക് ഇന്നുണ്ടായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top