ലക്ഷ്മി രാമകൃഷ്ണന്റെ നെരുങ്കി വാ മുത്തമിടാതെ ചിത്രീകരണം പൂര്‍ത്തിയാക്കി

തമിഴ് താരം ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം നെരുങ്കി വാ മുത്തമിടാതെ ചിത്രീകരണം പൂര്‍ത്തിയാക്കി. പുതമുഖം ഷബീറാണ് നായകന്‍.2006ല്‍ മലയാള ചിത്രം ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ ചലച്ചിത്ര ലോകത്തേക്ക് കടന്ന് വരുന്നത്. തുടര്‍ന്ന് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ ഒരു പിടി ചിത്രങ്ങളില്‍ നടിയായി തിളങ്ങി. ഇതിനിടെ 2012ല്‍ ആരോഹണം എന്ന ചിത്രം സംവിധാനം ചെയ്തു. ഇതിനു ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന ലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രമാണ് നെരുങ്കി വാ മുത്തമിടാതെ.

ഒരു ട്രാവല്‍ മൂവിയായാണ് നെരുങ്കി വാ മുത്തമിടാതെ ഒരുക്കിയിരിക്കുന്നത്. ഷാബീര്‍,പിയ ബജ്‌പേയ്, ശ്രുതി ഹരിഹരന്‍,വിജി ചന്ദ്രശേഖര്‍,തമ്പി രാമയ്യ,വൈ ജി മഹേന്ദ്ര എന്നിവരാണ് കഥാപാത്രങ്ങളാകുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ നെരുങ്കി വാ മുത്തമിടാതെ ഉടന്‍ തീയേറ്ററുകളില്‍ എത്തും.

[jwplayer mediaid=”125498″]

[jwplayer mediaid=”125500″]

DONT MISS
Top