വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാക്കുന്നു

ദില്ലി: വയനാട് വന്യജീവിസങ്കേതം കടുവാ സങ്കേതമാക്കിമാറ്റാനുള്ള നീക്കങ്ങള്‍ കേന്ദ്രം ആരംഭിച്ചു. സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി, കുറിച്ചിയാട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാകും വയനാട് കടുവ സങ്കേത കേന്ദ്രം.

കടുവ സങ്കേത കേന്ദ്രത്തിനുള്ള പദ്ധതി സംസ്ഥാനം സമര്‍പ്പിച്ചാല്‍ സാമ്പത്തികവും സാങ്കേതികവുമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

DONT MISS
Top