നെല്ലിന്റെ വില നല്‍കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു

അഞ്ച് മാസമായിട്ടും നെല്ലിന്റെ വില നല്‍കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.ഓണത്തിന് മുന്‍പെങ്കിലും പണം നല്‍കണമെന്നുള്ളതാണ് കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ ആവശ്യം.അതേസമയം മട വീഴ്ച്ചയെ തുടര്‍ന്ന് രണ്ടാം കൃഷി നശിച്ചത് ദുരിതം ഇരട്ടിയാക്കി.

പുഞ്ച കൃഷിയില്‍ നിന്നുള്ള നെല്ല് സംഭരിച്ച വകയില്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ഒന്നേകാല്‍കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്.ആദ്യം കിലോഗ്രാമിന് 18 രൂപയായിരുന്നു വില.പിന്നീട് അത് 19 വര്‍ധിപ്പിച്ചു.ഇത്തരത്തില്‍ വര്‍ധിപ്പിച്ച തുകയാണ് സര്‍ക്കാര് ഇതുവരെ നല്‍കാഞ്ഞത്.

സമൃദ്ധിയുടെ ഉത്സവമായ ഓണത്തിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ള.എന്നാല്‍ സര്‍ക്കാര്‍ കനിഞ്ഞില്ലെങ്കില്‍ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ക്ക് ഇത്തവണ ഓണമുണ്ടാകില്ല. രണ്ടാം കൃഷിയിറക്കിയ ഭൂരിഭാഗം പാടങ്ങളിലും കഴിഞ്ഞ വെള്ളപ്പൊക്കത്തില് മട വീണു. ഈ ഇനത്തില്‍ അമ്പത്‌കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒന്നാം കൃഷിയുടെ പണം ലഭിക്കാത്തതും രണ്ടാം കൃഷി നശിച്ചതും കുട്ടനാട്ടിലെ കര്‍ഷകരെ ശരിക്കും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

[jwplayer mediaid=”124429″]

DONT MISS
Top