അധോലോക ചരിത്രം ചികയുന്ന ലത്തീഫ്

എണ്‍പതുകളിലെ ഗുജറാത്ത് മാഫിയ അഹമ്മദാബാദ് കേന്ദ്രമാക്കിയ അധോലോക നായകന്‍ അബ്ദുള്‍ ലത്തീഫ് അയാളുടെ ഉദയവും പതനവും ഇതെല്ലാമേ്രത ലത്തീഫിന്റെ കഥ. ഷാരിഖ് മിന്‍ഹാ ജാണ്‍ സംവിധായകന്‍. ഹമീദ് ഖാനാണ് അബ്ദുള്‍ ലത്തീഫിനെ അവതരിപ്പിക്കുന്നത്. ഭാരതി ശര്‍മയും ആര്യന്‍ വൈദും ഇതരപ്രധാനകഥാപാത്രങ്ങള്‍ക്കു ജീവന്‍ പകരുന്നു. രണ്ടു മണിക്കൂറാണ് ദൈര്‍ഘ്യം.

അധോലോക കഥകളുടെ സിനിമാപ്പതിപ്പുകള്‍ ദീക്ഷിക്കുന്ന സകലതും ഇതിലുമുണ്ട്. അതിലപ്പുറമൊന്നും ഇല്ലതാനും. അധോലോകവും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം, രണ്ടു കൂട്ടരുടെയും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പോലീസിന്റെ ഇരട്ടവേഷങ്ങള്‍. തെരഞ്ഞെടുപ്പു പോലുള്ള സംഗതികളില്‍ പോലും അധോലോകത്തിന്റെ സാമ്പത്തിക ഇടപെടല്‍ എത്രമാത്രം നടക്കുന്നുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങള്‍. ഒരു അധോലോകനായകന്‍ ഉദയം കൊള്ളുന്നതിന്റെയും അസ്തമിക്കുന്നതിന്റെയും സാമൂഹികകാരണങ്ങളും രാഷ്ട്രീയകാരണങ്ങളും ശരിയായ ഉറവിടങ്ങളുമൊക്കെ പരോക്ഷമായി ഇവിടെ ചര്‍ച്ചയ്ക്കു വരുന്നുണ്ട്. ദാവൂദ് ഇബ്രാഹിമും അബ്ദുള്‍ ലത്തീഫുമായുള്ള ചാര്‍ച്ചയും പരാമര്‍ശമാകുന്നതോടെ ഇന്ത്യന്‍ സാമൂഹികതയുടെ ദേശരൂപീകരണത്തിന്റെ മൂന്നുപതിറ്റാണ്ടിനപ്പുറത്തെ ചരിത്രം ചികയുന്ന ചിത്രമാകുന്നുണ്ട് ലത്തീഫ്. അതുതന്നെയാണ് അല്ലെങ്കില്‍ അതുമാത്രമാണ് ലത്തീഫിന്റെ ചലച്ചിത്രപരമായ സാംസ്‌കാരികപ്രസക്തി.

കഥാപാത്രങ്ങളായി മാറാന്‍ അഭിനയിച്ചവര്‍ക്കു സാധിക്കാത്തതും സംവിധാനത്തിലെ പാളിച്ചകളുമാണ് അന്യഥാ പ്രധാനപ്പെട്ടൊരു പടത്തിന്റെ പരാജയത്തില്‍ കലാശിച്ചത്. അബ്ദുള്‍ ലത്തീഫായി ഹമീദ് ഖാന്‍ നിരാശപ്പെടുത്തി. എല്ലാ അര്‍ത്ഥത്തിലും സിനിമ ഒരുതരം ഉദ്വേഗവും പകരാത്ത ഒരു തണുത്ത അധോലോകപരീക്ഷണമായി പരിണമിച്ചു. ഇനി ഒരു അധോലോക ഫ്‌ലാഷ് ബാക്കിലേക്ക്.

യഥാര്‍ത്ഥ അധോലോകനായകന്മാരെ ഉപജീവിച്ച് ചില ചിത്രങ്ങളുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനം മണിരത്‌നത്തിന്റെ നായകനാണ്. വരദരാജമുതലിയാരായിരുന്നു അതിലെ നായകന്‍. ഇതേ പടം ദയാവാനെന്നപേരില്‍ ഹിന്ദിയിലുമെത്തി. കമലിനു പകരം വിനോദ് ഖന്ന വരദരാജനായി.പിന്നീട് ഹാജി മസ്താനെ ഉപജീവിച്ച് ഹാജി മസ്താനുണ്ടായി ഹിന്ദിയില്‍. ഹാജി മസ്താനില്‍ നിന്ന് മുംബൈ എങ്ങനെ ദാവൂദ് ഇബ്രാഹിമിലേക്കു വളര്‍ന്നു എന്നു പറയുന്ന പടമാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ. ദാവീദിന്റെ കാലത്തെ മാത്രമായി അടയാളപ്പെടുത്തുന്നു വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദൊപാര.

നമ്മുടെ ഏറ്റവും വലി അധോലോകക്കാരെല്ലാം മോഹന്‍ലാലുമാരാണ്. ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ അലിയാസ് ജാക്കി. ഇന്ദ്രജാലത്തിലെ കണ്ണന്‍ നായര്‍. ആര്യനിലെ ദേവദത്തന്‍. മമ്മൂട്ടിയുടെ സാമ്രാജ്യത്തിലെ അലക്‌സാണ്ടര്‍. പരമ്പരയിലെ പിതാമഹന്‍. ഗ്യാംഗ്‌സറ്ററിലെ അക്ബര്‍. സുരേഷ് ഗോപിയുടെ മഹാത്മയിലെ ദേവദേവന്‍ എന്ന ഡിഡി.

[jwplayer mediaid=”124349″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top