വയലാര്‍ രവിയുടെ മകന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം: കേരളം സത്യവാങ്മൂലം ഫയല്‍ ചെയ്തു

മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ശുദ്ധികലശം നടത്തിയവര്‍ക്കെതിരെ പോലീസ് നടപടി സ്വീകരിക്കാത്തതിനെ ന്യായീകരിച്ച് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ആരും പരാതി നല്‍കാത്തതിനാലാണ് നടപടി സ്വീകരിക്കാത്തത്. സമാനമായ സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നോ കേരളത്തിലെ മറ്റേതെങ്കിലും ക്ഷേത്രത്തില്‍ നിന്നോ പരാതി ലഭിച്ചിട്ടില്ലെന്നും കേരളം സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

[jwplayer mediaid=”121815″]

DONT MISS
Top