കന്നഡ ചിത്രത്തിനായി സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സ്

ബോളിവുഡ് നടി സണ്ണി ലിയോണ്‍ തന്റെ സാന്നിദ്ധ്യം തെന്നിന്ത്യയില്‍ സജീവമാക്കാന്‍ ശ്രമിക്കുകയാണ്. തമിഴിലും തെലുങ്കിലും ഐറ്റം നമ്പറുകള്‍ ചെയ്ത സണ്ണി ലിയോണ്‍ പുതുതായി ഒരു കന്നഡ ചിത്രത്തിലും ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ട്.

ചിത്രീകരണം നടക്കുന്ന ഡി കെ എന്ന ചിത്രത്തിനു വേണ്ടിയാണ് സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സ് ചെയ്യുന്നത്. ഒരു നാടന്‍ പാട്ടിന്റെ ചുവയുള്ള ഗാനമാണിത്. ഉദയ് പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രേമാണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. അതീവ രഹസ്യമായിട്ടായിരുന്നു ഐറ്റം സോങ്ങിന്റെ ചിത്രീകരണം.

തമിഴ് ചിത്രം വടകറിയില്‍ സണ്ണി ഐറ്റം ഡാന്‍സ് ചെയ്തിരുന്നു. കറന്റ് തീഗ എന്ന ഉടന്‍ പുറത്തിറങ്ങുന്ന തെലുങ്ക് ചിത്രത്തിനു വേണ്ടിയും സണ്ണി ഐറ്റം നമ്പര്‍ ചെയ്തിട്ടുണ്ട്.

DONT MISS
Top