ബാറ്റ്മാന് ഇന്ന് 75 വയസ്സ്

ലോകത്ത് ഏറ്റവും കൂടുതല്‍ പണം ഉണ്ടാക്കിയ കാര്‍ട്ടൂണ്‍ കഥാപാത്രമായ ബാറ്റ്മാന് 75 വയസ്സ്. 1939 ഓഗസ്റ്റില്‍ ഡിറ്റക്ടീവ് കോമിക്‌സ് എന്ന മാസികയിലാണ് ബാറ്റ്മാര്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്.

ബാറ്റ്മാന്‍ എന്ന പേര് ആഗോള സാമ്പത്തിക രംഗത്ത് എത്രമാത്രം പ്രിയപ്പെട്ടതാണ് എന്നറിയാന്‍ 2012ല്‍ പുറത്തിറങ്ങിയ ഡാര്‍ക്ക് നൈറ്റ് റൈസസ് ഉണ്ടാക്കിയ തുക മാത്രം അറിഞ്ഞാല്‍ മതി- 27,000 കോടി രൂപയാണ് ടിക്കറ്റ് വില്‍പനയിലൂടെയും സിഡി വില്‍പനയിലൂടെയും മാത്രം നേടിയത്. ടെലിവിഷന്‍ അവകാശത്തിലൂടെയുള്ള വരുമാനം വേറെയും. ലോകത്ത് പണം ഉണ്ടാക്കിയതില്‍ മാത്രമല്ല ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ളതിലും ഒന്നാം സ്ഥാനത്താണ് ബാറ്റ്മാന്‍. യുട്യൂബിലൂടെ 300 കോടി ആളുകളാണ് ബാറ്റ്മാനെ കണ്ടത്. തോര്‍, സൂപ്പര്‍മാന്‍, അയണ്‍മാന്‍ എന്നിവര്‍ ഇക്കാര്യത്തിലും ഏറെപിന്നിലാണ്.

1939ല്‍ ബാറ്റ്മാന്‍ ആ്വ്യം പ്രത്യക്ഷപ്പെടുമ്പോള്‍ തോക്ക് ഉപയോഗിക്കുമായിരുന്നു. എന്നാല്‍ 1940ല്‍ ബാറ്റ്മാന്‍ എന്ന സ്വന്തം കോമിക് പുസ്തകം വന്നപ്പോള്‍ തോക്ക് കാര്യമായി ഉപയോഗിച്ചിട്ടില്ല. ബുദ്ധിയും ശക്തിയുമാണ് ആയുധം. ജോര്‍ജ് ക്യൂണി, ക്രിസ്ത്യന്‍ വെയിന്‍, ഡാനി ഡിവിറ്റോ, വാര്‍ കില്‍മര്‍ തുടങ്ങി നിരവധിപേര്‍ ബാറ്റ്മാന് ചലച്ചിത്ര രൂപം പകര്‍ന്നു. കഴിഞ്ഞ 12 വര്‍ഷമായി ജൂലി മാഡിസണാണ് ബാറ്റ്മാന്റെ ശബ്ദം.

DONT MISS
Top