അഞ്ജാന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം സൂര്യ കേരളത്തില്‍

അഞ്ജാന്‍ സിനിമയുടെ പ്രചരണാര്‍ത്ഥം നടന്‍ സൂര്യ കൊച്ചിയിലെത്തി. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെത്തിയ സൂര്യയെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഓഗസ്റ്റ് 15നാണ് സിനിമ റിലീസ് ചെയ്യുന്നത്.

2012ല്‍ പുറത്തിറങ്ങിയ സിങ്കം 2വിനു ശേഷം സൂര്യയുടെ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരമമിടുകയാണ്. ആക്ഷന്‍ ത്രില്ലര്‍ അഞ്ജാന്‍ ഈ മാസം 15ന് തീയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം കൊച്ചിയിലെത്തിയ സൂര്യയ്ക്ക് ആരാധകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. തന്റെ മറ്റു സിനമകളെ പോലെ അഞ്ജാന്‍ മലായാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റുമെന്നാണ് പ്രതീക്ഷയെന്ന് സൂര്യ പറഞ്ഞു.

ചിത്രത്തിന്റെ സംവിധായകന്‍ എല്‍ ലിംഗസ്വാമിയും സൂര്യയക്കൊപ്പം കേരളത്തിലെത്തിയിട്ടുണ്ട്. സാമന്തയാണ് ചിത്രത്തിലെ നായിക. സൂര്യ ഇരട്ട വേഷത്തില്‍ എത്തുന്ന അഞ്ജാനിലെ പാട്ടുകളും ട്രെയിലറും ഇതിനകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

[jwplayer mediaid=”118770″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top