ആത്മഹത്യാ ശ്രമം: കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: ആത്മഹത്യക്ക് ശ്രമിച്ച കോഴിക്കോട് കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍ സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തു.

അത്താണിക്കല്‍ വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ സത്യഭാമ ഇന്നലെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ടാര്‍ ചെയ്ത റോഡില്‍ നിക്ഷേപിച്ച മണ്ണ് മാറ്റണമെന്ന ഓംബുഡ്‌സ്മാന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ മനം നൊന്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.

അതേസമയം ഏറെക്കാലമായുള്ള ആവശ്യം പരിഗണിക്കപ്പെടാത്തതില്‍ ദു:ഖിതയായിരുന്നുവെന്നും മേയര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top