കോക്ടെയിലും അതിഥിയും

ഒരു ഭാര്യയും ഭര്‍ത്താവും അവരുടെ മകളും ഇവരുടെ കഥയേ്രത അതിഥി. സുഖമായി ഈ ദമ്പതികള്‍ ജീവിച്ചുവരവേ, പൊടുന്നനെ, അവരുടെ ജീവിതത്തിലേക്ക് ആരും ക്ഷണിക്കാതെയൊരു അതിഥിയെത്തി. അവരുടെ മകളെ അവര്‍ക്ക് തിരിച്ചുകിട്ടണമെങ്കില്‍ ആ ദമ്പതികള്‍ ഈ ക്രൂരനായ അതിഥിയുടെ ചില ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കേണ്ട അവസ്ഥയിലായി. ഈയൊരു കെണിക്കുരുക്ക് അതിഥിയില്‍ ഉല്‍ക്കണ്ഠാകാരണമാകുന്നു.

കഥ പറഞ്ഞുവന്നപ്പോള്‍ കഥ തിരിഞ്ഞുകാണണം. നമ്മുടെ കോക്ടെയില്‍ തന്നെ ചരക്ക്.

കാനഡയില്‍ നിന്നു ഉടയോക്കാരറിയാതെ കടത്തിക്കൊണ്ടുവന്ന ബട്ടര്‍ ഫ്‌ളൈ ഓണേ വീല്‍ എന്ന അസ്സല്‍ സാധനത്തിന്റെ അവസാനത്തെ ബാക്കിപത്രം. കാനഡക്കാരറിയേണ്ട ഇവിടത്തെ കളികളൊക്കെ. പാവം അനൂപ് മേനോനൊക്കെ അന്നം കഴിച്ചുകിടന്നോട്ടെ.

ബട്ടര്‍ ഫ്‌ളൈ ഓണേ വീലിന്റ ദുര്‍ബ്ബലമായ മൊഴിമാറ്റവും മോഷണവുമായിരുന്നു കോക്ടെയില്‍. അതിന്റെ ചിറകേറിപ്പറക്കാന്‍ ശ്രമിക്കുകയാണ് ഭരതന്‍ എന്ന സംവിധായകന്‍ അതിഥി എന്ന ചിത്രവുമായി. എത്ര പറക്കും എന്നൂഹിക്കാന്‍ പ്രയാസമുണ്ടാകില്ലല്ലോ. അതില്‍ക്കൂടുതലൊന്നും അതിഥിയെക്കുറിച്ചുപറയാനില്ല.

കോക്ടെയില്‍ പുറത്തിറങ്ങുന്നതിന് ഒന്നുരണ്ടുദിവസം മുമ്പ് ഒരു ടെലിവിഷന്‍ ഷോയില്‍ അവതാരക അനൂപ് മേനോനോടു ചോദിക്കുന്നു. കോക്ടെയിലിന്റെ കഥയെന്താണ് എന്ന്. അവതാരപുരുഷന്‍ പറഞ്ഞ മറുപടി ഇതാണ്. മാസങ്ങളോളം തലപുകഞ്ഞിരുന്ന് ഞങ്ങള്‍ ആലോചിച്ചുണ്ടാക്കിയ കഥയാണ്. അതങ്ങനെ ചുമ്മാ പറയാന്‍ പറ്റുമോ. ആളുകള്‍ തിയേറ്ററുകളില്‍ വന്നു കാണട്ടെയെന്ന്. തല പുകഞ്ഞതാരുടേതായിരുന്നു എന്ന് പടം വന്നപ്പോള്‍ ആളുകളറിഞ്ഞു. അല്ലെങ്കില്‍പ്പിന്നെ വി.കെ.എന്‍. പറഞ്ഞതുപോലെ കനേഡിയന്‍സ് അളിയനെ കാലേകൂട്ടി മോഷ്ടിച്ചിരിക്കണം.

DONT MISS
Top