ബാലവേലക്കെന്ന് സംശയം: അമ്പതോളം ബംഗാളി കുടുംബങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍

സംശയാസ്പദമായ സാഹചര്യത്തില്‍ അമ്പതോളം ബംഗാളി കുടുംബങ്ങളെ കോഴിക്കോട് കസബ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളെ ബാലവേലക്ക് കൂട്ടത്തോടെ കൊണ്ടുവന്നുവെന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എന്നാല്‍ നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനായി ഹിറ എന്ന ഏജന്‍സി തങ്ങളെ എത്തിച്ചതാണെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. കുട്ടികളെ കൊണ്ടുവന്നത് ജോലി ചെയ്യിക്കാനല്ലെന്നും കുടുംബത്തോടൊപ്പം വന്നുവെന്നേയുള്ളൂവെന്നുമായിരുന്നു ബംഗാളികളുടെ വിശദീകരണം. ഇവരെ ദിവസവും 13 മണിക്കൂറില്‍ അധികം ജോലിചെയ്യിക്കുന്നതായി പൊലീസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ബംഗാളി തൊഴിലാളികള്‍ ഹാജരാക്കിയ രേഖകള്‍ അടക്കം വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം.

[jwplayer mediaid=”116029″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top