മാറ്റങ്ങളില്ലാതെ ഉന്‍സമയല്‍ അറൈയില്‍

ആഷിഖ് അബു സംവിധാനം ചെയ്ത കാളിദാസന്‍-മായ പ്രേമകഥയായ സോള്‍ട്ട് ആന്റ് പെപ്പറാണ് ഉന്‍ സമയല്‍ അറൈയില്‍ എന്ന ചിത്രം.തമിഴ് ഭാഷയെപ്പറ്റി ആയിരപ്പറയില്‍ കുതിരവട്ടം പപ്പു ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ, സോള്‍ട്ട് ആന്റ് പെപ്പര്‍ കണ്ട മലയാളികള്‍ക്ക് തമിഴ് അറിയില്ലെങ്കിലും മനസ്സിലാകും ഉന്‍ സമയല്‍ അറൈയില്‍.

നിന്റെ പാചകമുറിയില്‍ അല്ലെങ്കില്‍ നിന്റെ അടുക്കളയില്‍ എന്നുതന്നെ പടത്തിന്റെ പേരിന് അര്‍ത്ഥം. പാചകവും വാചകവുമായിരുന്നല്ലോ മലയാളത്തിലും പടത്തിന്റെ എസ്സന്‌സ്. മലയാളത്തില്‍ നിന്നു പറയത്തക്ക മാറ്റങ്ങളൊന്നും വരുത്താതെ പ്രകാശ് രാജ് ഒരു എന്റര്‍ടെയിനര്‍ ഒരുക്കിയരിക്കുകയാണ് തമിഴില്‍. മലയാളത്തില്‍ ലാല്‍ അവതരിപ്പിച്ച കാളിദാസന്‍ എന്ന ഭൂഖനന ഓഫീസറെ, അതേ പേരിലും ലാവണത്തിലും തന്നെയാണ് പ്രകാശ് രാജും തളച്ചിട്ടിരിക്കുന്നത്.

മലയാളത്തിലെ മായയ്ക്ക് പേരില്‍ അല്‍പം മാറ്റം വന്നിരിക്കുന്നു. ഗൗരി എന്നാണ് സ്‌നേഹ എന്ന മാനസ അവതരിപ്പിക്കുന്ന കഥാപാത്രത്തിനു പേര്. തൊഴില്‍ മലയാളത്തില്‍ ചെയ്ത അതേ പണിതന്നെ.ഡബ്ബിംഗ്.

മലയാളത്തില്‍ നിന്നു പറയത്തക്ക വ്യതിയാനമൊന്നും കഥാഗതിയിലോ സന്ദര്‍ഭവിവരണത്തിലോ വരുത്താതെ, അതേ സരളസുന്ദരപ്രേമകഥ പറഞ്ഞുവച്ചിരിക്കുകയാണ് പ്രകാശ് രാജ്. ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തെ മറ്റൊരു ചടുലതയില്‍ പ്രകാശ് രാജ് അവതരിപ്പിക്കുന്ന കാണാനുള്ള കൗതുകത്തിനപ്പുറം ഈ സിനിമയില്‍ നിന്ന് മലയാളികള്‍ക്ക് ഒന്നും കിട്ടില്ല. ശ്വേതാ മേനോന്‍ മനോഹരമായ കൈയടക്കംകൊണ്ട് കീഴടക്കിയ മായയെ അതുപോലെ ഭാസുരമാക്കാന്‍ സ്‌നേഹയ്ക്കു സാധിച്ചിട്ടുമില്ല.

സോള്‍ട്ട് ആന്റ് പെപ്പറിനേക്കാള്‍ ഔന്നത്യം ഉന്‍ സമയല്‍ അറൈയില്‍ നേടുന്നത് ഇളയരാജയുടെ അതിമനോഹരമായ ഈണങ്ങള്‍ കൊണ്ടാണ്. ഇടവേളയ്ക്കുശേഷം ഇളയരാജ സംഗീതസൗകുമാര്യം തീര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ.

[jwplayer mediaid=”113335″]

DONT MISS
Top