സ്രാവിന്റെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

കടലില്‍ മീന്‍പിടിച്ചു കൊണ്ടിരുന്ന യുവാവിന് വമ്പന്‍ സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാലിഫോര്‍ണിയയിലെ മാന്‍ഹട്ടണിലെ കടല്‍ത്തീരത്ത് ഇന്നലെയാണ് സംഭവം നടന്നത്.

തീരത്തു നിന്നും കുറച്ചകലെയായി മീന്‍ പിടിത്തം നടത്തിയിരുന്ന യുവാവിലെ പെട്ടെന്നാണ് സ്രാവ് ആക്രമിച്ചത്. സംഭവത്തിനു ശേഷം ഏകദേശം അര മണിക്കൂറോളം സ്രാവ് സമീപപ്രദേശങ്ങളില്‍ ദൃശ്യമായിരുന്നു.എന്നാല്‍ പിന്നീട് മറഞ്ഞു.

ധാരാളം വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കാനെത്തുന്ന ഇവിടെ വലുതും ചെറുതുമായ നിരവധി സ്രാവുകളെ കാണാറുണ്ട്.എങ്കിലും ആക്രമണങ്ങള്‍ പതിവില്ല.

സെക്യൂരിറ്റി ജീവനക്കാര്‍ ഈ സംഭവത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.

shark-1

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top