മത്സ്യത്തിലെ ബ്രസീലിയന്‍ രുചി വൈഭവം

ലോകകപ്പ് ഫുട്‌ബോള്‍ കാണാന്‍ എത്തുന്നവരെ കൊതിപ്പിക്കുന്ന ഒരു വിഭവമുണ്ട് മനാസില്‍. മീന്‍ പക്കാവടയും ഉരുളകിഴങ്ങ് ചിപ്‌സും. ആമസോണ്‍ കാടുകള്‍ക്ക് സമീപമുള്ള മനാസ് സ്റ്റേഡിയത്തിലെ മരിയോ ഫ്രെട്ടാസ് റെസ്റ്റോറന്റാണ് മത്സ്യത്തിലെ ബ്രസീലിയന്‍ രുചി വൈഭവം ആരാധകരില്‍ എത്തിക്കുന്നത്.

മനാസിലെത്തുന്ന കളി പ്രേമകള്‍ കേട്ടെത്തും ഫ്രെട്ടാസ് റെസ്റ്റോറന്റിലേക്ക് . ആമസോണില്‍ നിന്നുള്ള മത്സ്യം മാത്രമെ ഇവിടെ ഉപയോഗിക്കൂ. മീന്‍ പക്കാവടയുടെ വിജയ രഹസ്യം തന്നെ ഇതാണത്രെ.മീന്‍ പക്കാവടക്കൊപ്പം ഉരുളക്കിഴങ്ങ് ചിപ്‌സും. അതാണ് ഫ്രെട്ടാസ് റെസ്റ്റോറന്റ് നല്‍കുന്ന കോമ്പിനേഷന്‍.

ഇംഗ്ലണ്ടില്‍ ഇതു പോലൊരു റെസ്റ്റോറന്റ് നടത്തുന്ന കൈല്‍ വില്ലിസ് ഇവിടുത്തെ മീന്‍ പക്കാവടയുടെ പെരുമ കേട്ടെത്തി. രുചിച്ച് നോക്കിയതും വില്ലിസ് ഫ്‌ലാറ്റായി. സംശയമില്ല തന്റെ റെസ്റ്റോറന്റിലെ വിഭവത്തേക്കാള്‍ രുചിയില്‍ ഏറെ മുന്നില്‍. മത്സരം നടക്കുന്ന ദിനങ്ങളില്‍ നിന്ന് തിരിയാന്‍ സമയമില്ലെന്നാണ് ഫ്രെട്ടാസ് റെസ്റ്റോറന്റ് മാനെജര്‍ പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top