‘മാമാങ്ക’വുമായി റിമ തിരിച്ചെത്തുന്നു

വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന റിമ കല്ലിങ്കല്‍ നൃത്തവുമായി തിരിച്ചെത്തുന്നു. കൊച്ചിയില്‍ റിമയുടെ നേത്യത്വത്തില്‍ മാമാങ്കം എന്ന പേരില്‍  നൃത്ത വിദ്യാലയം ഇന്നു മുതല്‍ തുടക്കമായി.

സംവിധായകന്‍ ആഷിഖ് അബുവുമായുള്ള വിവാഹത്തിനു ശേഷം സിനിമ അഭിനയരംഗത്ത് നിന്ന് വിട്ടു നില്‍ക്കുയായിരുന്നു റിമാ കല്ലിങ്കല്‍. എന്നാല്‍ ഈ കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയൊരു സംരംഭവുമായാണ് റിമയുടെ തിരിച്ചു വരവ്.

ഭരതനാട്യം,കുച്ചുപ്പുടി,കളരി,യോഗ തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ടതെല്ലാം ഒന്നിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് റിമാ. ഇന്നു മുതല്‍ അഡ്മിഷന്‍ ആരംഭിച്ച സ്‌കൂളിലേക്ക് ബയോഡാറ്റകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.mamagam.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

ഇടവേളയ്ക്കു ശേഷമുള്ള റിമയുടെ തിരിച്ചുവരവിന് പൂര്‍ണ്ണ പിന്തുണയുമായി ആഷിഖ് അബുവും സജീവമാണ്. ആഷിഖ് അബു ചിത്രങ്ങളെന്നപ്പോലെ റിമയുടെ നൃത്ത വിദ്യാലയവും സൂപ്പര്‍ ഹിറ്റാകും എന്നു പ്രതീക്ഷിക്കാം.

[jwplayer mediaid=”112054″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top