ബ്രാഡ്പിറ്റിന്റെ ഫ്യൂറി എത്തുന്നു

ഹോളിവുഡില്‍ നിന്ന് ബ്രാഡ് പിറ്റ് നായകനായി പുതിയ ചിത്രം എത്തുന്നു. ഫ്യൂറി എന്ന് പേരിട്ടിരിക്കുന്ന ചിത്രം യുദ്ധകഥയാണ് പറയുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്തിറങ്ങി. എന്‍ഡ് ഓഫ് വാച്ച് എന്ന ത്രില്ലറിനു ശേഷം ഡേവിഡ് അയര്‍ സംവിധാനം ചെയ്യുന്ന ഫ്യൂറിക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

ദ കൗണ്‍സിലര്‍ എന്ന ചിത്രത്തിനു ശേഷം ബ്രാഡ് പിറ്റ് നായകനായി എത്തുന്ന ചിത്രമാണ് ഫ്യൂറി. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തിലെ ഒരു ആക്രമണമാണ് സിനിമ പറയുന്നത്. ഹോള്‍ഡ്
ഷിയ ലബിയോഫ്, ലോഗന്‍ ലെര്‍മാന്‍, മെക്കിള്‍ പെന, സ്‌കോട്ട് ഈസ്റ്റ് വുഡ് എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. സ്റ്റീവന്‍ പ്രൈസാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

നവംബര്‍ 14ന് ലോകമെമ്പാടുമായി ഫ്യൂറി റിലീസ് ചെയ്യും.

[jwplayer mediaid=”110905″]

DONT MISS
Top