വിപണികളില്‍ ഇന്നും ലാഭമെടുപ്പ്

മികച്ച നേട്ടങ്ങളും റെക്കോര്‍ഡുകളും സൃഷ്ടിച്ച റാലിക്കു ശേഷം ഓഹരി വിപണികളില്‍ ഇന്ന് ലാഭമെടുപ്പിന്റെ നഷ്ടം. 25736 എന്ന എക്കാലത്തേയും മികച്ച നേട്ടത്തിലെത്തിയ സെന്‍സെക്‌സ് മണിക്കൂറുകള്‍ക്കുള്ളില്‍ 100 പോയിന്റ് നഷ്ടത്തിലേക്ക് പോയി. എങ്കിലും വിപണി സൂചികകളിലെ നഷ്ടങ്ങളേക്കാളും ലാഭങ്ങളേക്കാളും അധികം വിപണികളെ ഇന്ന് തിളക്കത്തിലെത്തിച്ചത് ഇന്‍ഫോസിസ് ഓഹരികളുടെ നേട്ടമാണ്. 5 ശതമാനം നേട്ടമാണ് വ്യാപാര്തതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഇന്‍ഫോസിസിന് ഉണ്ടായ്. നഷ്ടങ്ങളുടെ പട്ടികയില്‍ ഇന്‍ഫോസിസിനെ അനുഗമിച്ചിരുന്ന വിപ്രോ, ടിസിഎസ് തുടങ്ങിയ ഐടി കമ്പനികളും ഇന്ന് നേട്ടങ്ങളുടെ പട്ടികയിലെ മുന്‍നിരക്കാരായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 5 അസോസിയേറ്റഡ് ബാങ്കുകളും സ്റ്റേറ്റ് ബാങ്കില്‍ ലയിക്കുമെന്ന വാര്‍ത്ത എസ്ബിഐയുടെയും എസ്ബിടിയുടേയും ഓഹരി മൂല്യം ഉയത്തി. 10 ശതമാനം നേട്ടത്തോടെയാണ് എസ്ബിടി ഓഹരി പുതിയ തീരുമാനത്തെ എതിരേറ്റത്. ഫാര്‍മ ഓഹരികളും മൂന്ന് ദിവസമായി റാലിയില്‍ പങ്കെടുക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top