അക്ഷയ് കുമാര്‍ പാടുന്നു, ജോണി ജോണി യെസ് പപ്പാ…

നേഴ്‌സറി പാട്ടുമായി ബോളിവുഡ് താരം അക്ഷയ്കുമാര്‍ എത്തുന്നു. തന്റെ പുതിയ ചിത്രം ഇറ്റ്‌സ് എന്റര്‍ടെയിന്‍മെന്റിലാണ് ജോണി ജോണി എന്ന നേഴ്‌സ്‌റി ഗാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സന്ദര്‍ഭത്തിനനുസരിച്ച് പാട്ടിന്റെ വരികള്‍ക്ക് മാറ്റം വരുത്തിയിട്ടുണ്ട്.

കുട്ടിക്കാല ഓര്‍മ്മകളില്‍ ഏവരുടെയും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പാട്ടുകളിലൊന്നാണ് ജോണി ജോണി യെസ് പപ്പാ. ഇതിന്റെ പ്രചാരത്തെ സിനിമയിലും ഉള്‍പ്പെടുത്തകയാണ് അക്ഷയ്കുമാര്‍.

സച്ചിന്‍ ജിഗാറാണ് പാട്ടിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അക്ഷയ്കുമാറിനൊപ്പം നൃത്ത ചുവടുകളുമായി നായിക തമന്നയും ഒപ്പമുണ്ട്.

സാജിത്ത് ഫര്‍ഹാദാണ് ഇറ്റസ് എന്റര്‍ടെയിന്‍മെന്റ് സംവിധാനം ചെയ്യുന്നത്. മിഥുന്‍ ചക്രവര്‍ത്തി, പ്രകാശ് രാജ്, സോനു സുദ്ധ് തുടങ്ങിയ താരങ്ങളും ചിത്രത്തിലണി നിരക്കുന്നുണ്ട്. ഓഗസ്റ്റ് 8നാണ് ചിത്രത്തിന്റെ റിലീസ്.

[jwplayer mediaid=”107677″]

DONT MISS
Top