കൊല്ലം തോട് ഗുരുതരമായ മലിനീകരണ പ്രശ്നം നേരിടുന്നു

കൊല്ലം: തെക്കന്‍ ജില്ലയുടെ വാണിജ്യ ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കൊല്ലം തോട് ഗുരുതരമായ മലിനീകരണത്താലും കയ്യേറ്റത്താലും വീര്‍പ്പുമുട്ടുന്നു. വര്‍ക്കല പരവൂര്‍ കായലിനെ അഷ്ടമുടിക്കായലുമായി ബന്ധപ്പിക്കുന്ന ഈ ജലപാത പരിപൂര്‍ണ്ണ നാശത്തിന്റെ വക്കിലാണ്. പുനരുദ്ധാരണത്തിന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടും അതെല്ലാം ജലരേഖമാത്രമായി ശേഷിക്കുന്നു.

അഷ്ടമുടിക്കായലിനെ തിരുവനന്തപുരവുമായി ബന്ധിപ്പിക്കുന്ന ജലപാതയായിരുന്നു കൊല്ലം തോട്. കശുവണ്ടിയും, പലവ്യഞ്ജനങ്ങളും, മലഞ്ചരക്കുകളുമൊക്കെ കെട്ടുവള്ളങ്ങളിലേറി ഈ ജലപാതയിലൂടെ വടക്കോട്ടും തെക്കോട്ടും പാഞ്ഞിരുന്നു. കൊല്ലത്തിന്റെ വാണിജ്യ ചരിത്രത്തിന് വലിയ പ്രാധാന്യമുള്ള കൊല്ലം തോട് ഇപ്പോള്‍ പരിപൂര്‍ണ്ണ നാശത്തിലേക്ക് കടക്കുകയാണ്. തോടിലൂടെയുള്ള ഗതാഗതം നേരത്തെ നിലച്ചിരുന്നു. പലയിടങ്ങളിലും ഒഴുക്കു നിലച്ച് തോട് ശുഷ്‌കമായി. മലിനീകരണവും കയ്യേറ്റവും തോടിന്റെ ആവാസ വ്യവസ്ഥയെ തകര്‍ത്തു.

തോട് നവീകരണത്തിനായി കോടികള്‍ ചെലവഴിച്ചുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചുവെങ്കിലും ഒന്നും നടപ്പിലായില്ല. ഹോട്ടലുകളില്‍ നിന്നും, ആശുപത്രികളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍, ഇപ്പോഴും തോടിലൂടെയാണ് അഷ്ടമുടിക്കായിലിലേക്ക് ഒഴുക്കുന്നത്.

DONT MISS
Top