ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം സംസ്‌കരിച്ചു

ദില്ലി: കാറപകടത്തില്‍ കൊല്ലപ്പെട്ട കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം ജന്മനാടായ മഹാരാഷ്ട്രയിലെ പറലിയില്‍സംസ്‌കരിച്ചു. രാഷ്ട്രീയ രംഗത്തെ പ്രമുഖരെയും പതിനായിരക്കണക്കിന് അണികളെയും സാക്ഷിനിര്‍ത്തി മകള്‍ പങ്കജയാണ്, ഗോപിനാഥ് മുണ്ടെയുടെ ചിതക്ക് തീ കൊളുത്തിയത്. സമ്പൂര്‍ണ്ണ ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

സ്വദേശമായ പറലിയില്‍ പതിനായിരങ്ങളാണ് ഗോപിനാഥ് മുണ്ടെക്ക് യാത്രാമൊഴി നല്‍കാന്‍എത്തിയത്. പര്‍ലിയിലെ സ്‌കൂള്‍മൈതാനത്ത് ഒരു ഒന്നരമണിക്കൂറളം ഗോപിനാഥ് മുണ്ടെയും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍കാത്തു നില്‍ക്കുണ്ടായിരുന്നെങ്കിലും നിശ്ചയിച്ച സമയത്ത് തന്നെ സംസ്‌കാരസ്ഥലത്തേക്ക് ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം കൊണ്ട് പോയി. തുടര്‍ന്ന് മുണ്ടെക്ക് വിടചൊല്ലിയുള്ള ഗാര്‍ഡ് ഓഫ് ഓണര്‍. മകള്‍ പങ്കജ മുണ്ടെയാണ് അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തിയത്.

ബിജെപി അധ്യക്ഷന്‍രാജ്‌നാഥ് സിംഗ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ ഗോവാ മുഖ്യമന്ത്രി മനോഹര്‍പരേക്കര്‍, തുടങ്ങിയ പ്രമുഖര്‍സംസ്‌കാര ചടങ്ങില്‍പങ്കെടുക്കാന്‍എത്തിയിരുന്നു. ഇതിനിടെ ഗോപിനാഥ് മുണ്ടെയുടെ അനുയായികള്‍ സ്ഥലത്തെത്തിയ നിതിന്‍ ഗഡ്കരിക്കും ശരത് പവാറിനുമെതിരെ മുദ്രാവാക്യം വിളിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.

രാവിലെ ഗോപിനാഥ് മുണ്ടെയും കര്‍മ്മ സ്ഥലമായിരുന്ന ലാത്തൂരില്‍ രണ്ട് മണിക്കൂറോളം പൊതു ദര്‍ശനത്തിന് വച്ച ശേഷമാണ് മൃതദേഹം പര്‍ലിയിലേക്ക് ഹോലികോപ്റ്ററില്‍എത്തിച്ചത്. ഇന്നലെ വൈകീട്ട് മുംബൈയിലെത്തിച്ച മൃതദേഹം മുണ്ടെയും മുംബൈയിലെ വസതിയുലും ബിജെപി ഓഫീസിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു.

DONT MISS
Top