വിപണികളില്‍ നേരിയ നേട്ടം

stock-exchangeആറു ദിവസത്തെ തടര്‍ച്ചയായ നഷ്ടത്തിന് ശേഷം ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. 41 പോയിന്റ് നേട്ടത്തോടെ സെന്‍സെക്‌സ് 22,225 ലും നിഫ്റ്റി 4 പോയിന്റ് നേട്ടത്തോടെ 6699 ലും വ്യാപാരം അവസാനിപ്പിച്ചു. ഐടി കമ്പനികള്‍ക്ക് ഇന്നും നഷ്ടമാണുണ്ടായത്. വിപ്രോ, ഇന്‍ഫോസിസ്‌ തുടങ്ങിയ പ്രമുഖ ഐടി ഓഹരികള്‍ ഇന്നും നഷ്ടത്തിലാണ്. എന്നാല്‍ ഹിന്‍ഡാല്‍കോ ഓഹരികള്‍ക്ക് ഇന്ന് നാല്‌ ശതമാനത്തിന് മുകളില്‍ നേട്ടമുണ്ട്. ഒഎന്‍ജിസി, റിലയന്‍സ്, ടാറ്റ സ്റ്റീല്‍, ലാര്‍സണ്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ ഇന്ന് മികച്ച നേട്ടം കണിക്കുന്നു. ടാറ്റ മോട്ടോഴ്‌സില്‍ നിന്നും സീനിയര്‍ വൈസ് പ്രസിഡന്റ് അങ്കുഷ് അറോറ രാജി വച്ചതിനെ തുടര്‍ന്ന് ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരികളില്‍ ഇന്ന് ഇടിവുണ്ടായി.എച്ച് ഡി എഫ്‌സി, സിപ്ല, ടാറ്റ പവര്‍, സണ്‍ ഫാര്‍മ, ഭെല്‍, എച്ച് യു എല്‍ തുടങ്ങിയ ബ്ലൂചിപ്പ് ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ്.എന്നാല്‍ ഇന്ന് നേട്ടമുണ്ടാക്കിയത് രൂപയാണ്. 10 പൈസ നേട്ടത്തോടെ 60 രൂപ 20 പൈസയാണ് ഡോളറിന് എതിരെ രൂപയുടെ ഇപ്പോഴത്തെ മൂല്യം.

DONT MISS
Top