മലിനജലം കുടിവെള്ളമായി വിതരണം ചെയ്യുന്നു

pollutionകോഴിക്കോട് :വാട്ടര്‍ അഥോറിട്ടി കുടിവെള്ളമായി വിതരണം ചെയ്യുന്നത് മലനിജലം. നഗരവാസികള്‍ക്കാണ് വാട്ടര്‍ അഥോറിട്ടി കുടിവെള്ളമായി മലിനജലം വിതരണം ചെയ്യുന്നത്. വിതരണത്തിനായി വെള്ളം ശേഖരിക്കുന്ന പൂനൂര്‍ പുഴ മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ളവയാല്‍ മലിനമാണെന്ന് നാട്ടുക്കാര്‍ പലതവണ പരാതിപ്പെട്ടിട്ടും ഇവിടെ നിന്നുള്ള കുടിവെള്ള വിതരണം തുടരുകയാണ്.

[jwplayer mediaid=”96651″]

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ കുടിവെള്ള വിതരണത്തിനായി വാട്ടര്‍ അഥോറിട്ടി ജലം ശേഖരിക്കുന്ന പൂനൂര്‍ പുഴയിലെ കാഴ്ച അറപ്പുളവാക്കുന്നതാണ്.വേനല്‍ കനത്തതോടെ നീരൊഴുക്ക് നിലച്ച് പുഴ മലിനമായിരിക്കുന്നു. മാത്രമല്ല മനുഷ്യ വിസര്‍ജ്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതും പൂനൂര്‍ പുഴയിലേക്ക് തന്നെ. ഈ മലിന ജലമാണ് ആയിരക്കണക്കിന് നഗരവാസികള്‍ക്ക് കുടിവെള്ളമായി എത്തിക്കുന്നത്. പുഴയിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതിനെപ്പറ്റി പ്രദേശവാസികള്‍ അധികൃതരോട് പല തവണ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

പൂനൂര്‍ പുഴയില്‍ കുഴിച്ച കിണറ്റില്‍ നിന്നുമായിരുന്നു വാട്ടര്‍ അഥോറിട്ടി വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ വേനല്‍ കനത്തത്തോടെ കിണറ്റില്‍ പമ്പ് ചെയ്യാന്‍ വെള്ളമില്ലാതായായി. തുടര്‍ന്നാണ് പൂനൂര്‍ പുഴയില്‍ നിന്നും നേരിട്ട് വെള്ളം പമ്പ് ചെയ്ത് വിതരണം തുടങ്ങിയത്.

DONT MISS
Top