ടൊയോട്ട 44,989 ഇന്നോവ കാറുകള്‍ തിരിച്ചു വിളിക്കുന്നു

444018-new-cars-are-seen-at-the-toyota-plant-in-cambridgeചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളിലെ പ്രിയ വാഹനമായി മാറിയ ടൊയോട്ടയുടെ ഇന്നോവ കാറുകളിലെ യാത്രകള്‍ അത്ര സുരക്ഷിതമായിരുന്നില്ല എന്നാണ് കമ്പനി ഇപ്പോള്‍ പറയുന്നത്. 2005നും 2008 ും ഇടയില്‍ ഇറങ്ങിയ 44,989 ഇന്നോവ കാറുകളാണ് സുരക്ഷ പ്രശ്‌നം കാരണം കമ്പനി തിരികെ വിളിക്കുന്നത്.

അപകടം ഉണ്ടാകുമ്പോള്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബാഗ് ഈ മോഡലുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാറുകള്‍ തിരിച്ചു വിളിക്കുന്നത്. സ്റ്റിയറിംഗ് വയറിലെ പ്രശ്‌നങ്ങളാണ് ഇതിനുകാരണമെന്നും കമ്പനി പറയുന്നു. ഉപഭോക്താക്കള്‍ ടൊയോട്ട ഷോറൂമില്‍ എത്തിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച് തിരികെ കൊണ്ടുപോകാമെന്നും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

ലോകവ്യാപകമായി 65.8 ലക്ഷം കാറുകള്‍ ടൊയോട്ട തിരികെ വിളിച്ചിരുന്നു. സീറ്റിന്റെയും, സ്റ്റിയറംഗിന്റെയും പ്രശ്‌നങ്ങള്‍ തന്നെയാണ് കാറുകള്‍ തിരികെ വിളിക്കാനുള്ള പ്രധാന കാരണം.

DONT MISS
Top