ഫഹദിനൊപ്പം പ്രിയാമണി

fahad-and-priyaന്യൂ ജനറേഷന്‍ നായകനായ ഫഹദ് ഫാസിലിന് നായികയായി പ്രിയാമണി എത്തുന്നു. ചിത്രസംയോജകനായിരുന്ന വിനോദ് സുകുമാരന്റെ കന്നിചിത്രത്തിലാണ് ഫഹദും പ്രിയാമണിയും ഒന്നിക്കുന്നത്. സംവിധായകനായ ശ്യാമപ്രസാദിന്റെ അസോസിയേറ്റ് സംവിധായകന്‍ കൂടിയാണ് വിനോദ് സുകുമാരന്‍.

ഡയറി ഓഫ് എ ഹൗസ് വൈഫ് എന്ന ഹൃസ്വചിത്രത്തിലൂടെയാണ് വിനോദിന് ദേശീയ തലത്തില്‍ പുരസ്‌കാരം ലഭിച്ചത്. ശ്യാമ പ്രസാദിന്റെ ഒരേ കടലിന്റെ ചിത്രസംയോജനത്തിന് 2007 ല്‍ സ്‌റ്റേറ്റ് അവാര്‍ഡും വിനോദ് സുകുമാരന് ലഭിച്ചിട്ടുണ്ട്.

വാസുദേവ് സനല്‍ ഒരുക്കുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയിലാണ് ഫഹദ് ഇപ്പോള്‍ അഭിനയിക്കുന്നത്.

DONT MISS
Top