പറന്നിറങ്ങുമ്പോള്‍ വിസ

india tourism180 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു കൂടി വിസാ നിയമങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ടൂറിസം രംഗത്ത് വന്‍ കുതിപ്പിന് വഴിയൊരുങ്ങുമെന്ന് നിഗമനം. നിലവില്‍ 12 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമായിരുന്നു മുന്‍കൂര്‍ വിസയില്ലാതെ രാജ്യത്ത് പ്രവേശനം അനുവദിച്ചിരുന്നത്.

ടൂറീസം രംഗത്ത് അപ്രതീക്ഷിതമായ തീരുമാനമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അമേരിക്കയും ചൈനയും ബ്രിട്ടനും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് മുന്‍കൂര്‍ വിസ കൈപ്പറ്റാതെ രാജ്യത്ത് പ്രവേശിക്കാം. വിമാനത്താവളങ്ങളില്‍ നിന്ന് ലഭിക്കുന്ന 30 ദിവസത്തെ ടൂറിസം വിസകൊണ്ട് രാജ്യം മുഴുവന്‍ സഞ്ചരിക്കുകയും ചെയ്യാം.

യാത്ര പുറപ്പെടുന്നതിനു മൂന്നു ദിവസം മുന്‍പ് ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്താല്‍ രാജ്യത്തെ 26 വിമാനത്താവളങ്ങളില്‍ നിന്ന് വിസ ലഭിക്കും. ഇനി മുന്‍കൂര്‍ വിസ ആവശ്യമുള്ളത് പാക്കിസ്ഥാന്‍, സുഡാന്‍, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, നൈജീരിയ, സോമാലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു മാത്രമാണ്. മറ്റു 180 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയില്‍ എത്തിയാല്‍ വിമാനത്താവളങ്ങളില്‍ ബയോ മെട്രിക് പരിശോധനയ്ക്ക് വിധേയമാകണം. പരിശോധന കഴിഞ്ഞാല്‍ വിസ ഉടന്‍ നല്‍കും. 2017 ആകു മ്പോഴേക്ക് 4280 കോടി രൂപയുടെ വരുമാനം ടൂറിസം മേഖലയില്‍ നിന്നു രാജ്യത്തിനു ലഭിക്കും എന്നാണ് നിഗമനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top