പൊതുപലിശ കൂട്ടാന്‍ തല്‍ക്കാലം സാഹചര്യമില്ലെന്ന് ബാങ്കുകള്‍

rbiറിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തിയെങ്കിലും പലിശ നിരക്കുകള്‍ ഉടനെ ഉയര്‍ത്താവുന്ന സാഹചര്യത്തിലല്ലെന്ന് വിവിധ ബാങ്കുകള്‍. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ ഉയര്‍ത്തിയാല്‍ കൂടുതല്‍ ഗുരുതരമായ നിലയിലേക്കു ബാങ്കുകള്‍ വീഴുമെന്ന് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്‍ പ്രതികരിച്ചു.

പലിശ നിരക്കുകള്‍ ഉയര്‍ത്തിയ റിസര്‍വ് ബാങ്ക് തീരുമാനത്തോട് തല്‍ക്കാലം പ്രതികരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് പ്രമുഖ ബാങ്കുകള്‍. പണപ്പെരുപ്പ നിരക്കും നിക്ഷേപവും തമ്മില്‍ വളരെ അടുത്ത ബന്ധമാണുള്ളതെന്നും പെട്ടെന്ന് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ഐസിഐസിഐ ബാങ്ക് മേധാവി ചന്ദാ കൊച്ചാര്‍ പറഞ്ഞു. പണമിടപാടുകളുടെ ചെലവ് ഏറെകൂട്ടുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും ചന്ദാ കൊച്ചാര്‍ പ്രതികരിച്ചു.

നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കൊടുക്കുകയും വായ്പകള്‍ക്ക് നിരക്കു കുറയ്ക്കുകയും ചെയ്യേണ്ട സ്ഥിതിയിലാണാ ബാങ്കുകള്‍ എന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മേധാവി കെ.ആര്‍. കമ്മത്ത് പറഞ്ഞു.

റിസര്‍വ് ബാങ്ക് തീരുമാനത്തിന്റെ ചുവടു പിടിച്ച് പലിശ നിരക്ക് പൊടുന്നനെ ഉയര്‍ത്തിയാല്‍ ഇപ്പോള്‍ തന്നെ ക്ഷീണത്തിലായ ഭവന വായ്പാ മേഖല കൂടുതല്‍ കഷ്ടത്തിലാകും. വ്യാവസായിക വായ്പകളും ചെലവേറിയതാക്കുന്നതാണ് തീരുമാനം. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടുന്നതിന് തടസ്സമാണ് ഈ തീരുമാനം എന്നാണ് നിഗമനം. വളര്‍ച്ചാ നിരക്കും ധനക്കമ്മിയും പരിഗണിച്ചാണ് ഏറെ വിഷമകരമായ ഈ തീരുമാനം എടുത്തതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഇന്നലെ പറഞ്ഞിരുന്നു.

നിക്ഷേപങ്ങള്‍ക്കു കൂടുതല്‍ പലിശ കിട്ടുമെന്നതിനാല്‍ ബാങ്കിങ് ബോണ്ടുകളില്‍ പണമുള്ളവര്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുമെന്നതുമാത്രമാണ് ഈ തീരുമാനം കൊള്ളുള്ള നേട്ടമെന്നാണ് വിലയിരുത്തല്‍.

DONT MISS
Top