മഹേഷ് ബാബുവും ഫഹദും ഒന്നിക്കുന്നു

FAH-SUREസംവിധായകന്‍ മണിരത്‌നവും മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലും കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ആരാധകരില്‍ ആവേശം ഉണര്‍ത്താന്‍ മറ്റൊരു വാര്‍ത്തകൂടി എത്തുന്നു. ഫഹദിനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഫഹദിനൊപ്പം തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവും വേഷമിടും. ഫഹദിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായാകും മഹേഷ് ബാബുവും ചിത്രത്തിന്റെ ഭാഗമാകുന്നത്.

മൂന്ന് ഭാഷകളിലായാകും ചിത്രം പുറത്തിറങ്ങുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടകളുണ്ട്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം തീയെറ്ററുകളിലെത്തും. അതേ സമയം ഫഹദല്ല നാഗാര്‍ജുനയും മഹേഷ് ബാബുവും ആയിരിക്കും മണിരത്‌നത്തില്‍ നായകവേഷങ്ങളിലെത്തുക എന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തകള്‍ ഫഹദും മണിരത്‌നവും സ്ഥിരീകരിച്ചിട്ടില്ല.

ചിത്രത്തിന്റെ കഥയെക്കുറിച്ചും അണിയറപ്രവര്‍ത്തകര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മികച്ചൊരു തുടക്കമാകും ഫഹദിന് തമിഴ് സിനിമയില്‍ ലഭിക്കാന്‍ പോകുന്നത്.

DONT MISS
Top