ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഇനി 26 നാള്‍

പാലക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് ഇനി 26 നാള്‍. പാലക്കാട് നടക്കാനിരിക്കുന്ന സംസഥാന സ്‌കൂള്‍ യുവജനോത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ഉയരുന്ന പ്രധാന വേദിയുടെ പന്തല്‍ നിര്‍മാണത്തിന്റെ കാല്‍നാട്ടല്‍ കര്‍മം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദു റബ്ബ് നിര്‍വഹിച്ചു. പാലക്കാട് നടക്കുന്ന കലസോത്സവം വിജയകരമാക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു.

ജനുവരി 19 മുതല്‍ 25 വരെ പാലക്കാട് നടക്കുന്ന സ്‌കൂള്‍ യുവജനോത്സവം ചരിത്ര സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകര്‍. പതിവില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ 18 വേദികളാണ് മത്സരത്തിനായി ഒരുങ്ങുന്നത്. 250 അടി നീളവും 150 അടി വീതിയുമുള്ള 6 നില പന്തലാണ് പ്രധാന വേദിക്കായി രുങ്ങുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച 140 പ്രതിഭകളുടെ ഛായാ ചിത്രങ്ങളും വേദിയിലെ വേറിട്ട കാഴ്ചയാകും.

കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ജനുവരി 16 ന് ജില്ലയിലെത്തും.

DONT MISS
Top