ആഘോഷമായി ഗൂഗിള്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍

downloadപ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളെ സംഘടിപ്പിച്ചുകൊണ്ടുള്ള ഗൂഗിളിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ്  ഫെസ്റ്റിവല്‍ ആരംഭിച്ചു. 50 ശതമാനത്തോളം അധികം വില്‍പ്പനയാണ് ആദ്യ ദിനം തന്നെ ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ നടന്നത്.

ഗ്രേറ്റ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ എന്നാണ് ഗൂഗിള്‍ ഈ വര്‍ഷത്തെ വ്യാപാരോത്സവത്തിന് പേര് നല്‍കിയത്. ഫെസ്റ്റിവല്‍ തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പക്ഷെ സാങ്കേതിക തടസ്സങ്ങള്‍ മൂലം നെറ്റ് വര്‍ക്കുകള്‍ തടസ്സപ്പെട്ടു. എങ്കിലും 50 ശതമാനം അധികം വില്‍പ്പന ആദ്യ ദിനത്തില്‍ തന്നെ  നടന്നു.

വരുന്ന ദിവസങ്ങളില്‍ ഇത് കുത്തനെ ഉയരുമെന്നാണ് ഗൂഗിള്‍ ഇന്ത്യ ഇ-കൊമേഴ്‌സ് വിഭാഗം മേധാവികള്‍ പറയുന്നത്. 200 ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പനക്കാരെയാണ് ഇത്തവണത്തെ വ്യാപാര ഉത്സവത്ത്‌നായി ഗൂഗില്‍ ഒരമിച്ചു കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ഇത് 80 ഓണ്‍ലൈന്‍ ചില്ലറ വില്‍പ്പനക്കാര്‍ മാത്രമായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top