റാംപില്‍ തിളങ്ങിയ ഗര്‍ഭിണികള്‍

pregnantസുന്ദരികളായ ഗര്‍ഭിണികള്‍ റാംപ് കീഴടക്കിയപ്പോള്‍ കാഴ്ചക്കാര്‍ക്കാര്‍ക്ക് അത് കൗതുകകരമായി. കേരളത്തിലാണ് വ്യത്യസ്തമായ ഫാഷന്‍ ഷോ അരങ്ങേറിയത്. വിദേശരാജ്യങ്ങളില്‍ പതിവാണെങ്കിലും കേരളത്തില്‍ ഇത് പുതിയൊരനുഭവമാണ്. പഴമയില്‍ നിന്നും വ്യത്യസ്തമായി ന്യൂജനറേഷന്‍ അമ്മമാര്‍ മാതൃത്വത്തെ മഹനീയമാക്കി റാംപുകളില്‍ ചുവടുവെച്ചു.

വനിതകള്‍ക്കു മാത്രമായി ഇംപ്രസാരിയോ ഇവന്റ് മാനേജ്‌മെന്റ് ഇന്ത്യാ ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഷീ-2013 ന്റെ ഭാഗമായാണ് കൊച്ചിയില്‍ ഗര്‍ഭിണികള്‍ നിറവയറുമായി നിരന്നത്. ഏഴും എട്ടും മാസം ഗര്‍ഭിണികളായ സ്ത്രീകളാണ് ഫാഷന്‍ ഷോയില്‍ പങ്കെടുത്തത്.

മെറ്റേര്‍ണിറ്റി കാഷ്വല്‍ വസ്ത്രങ്ങളിലാണ് സുന്ദരികള്‍ റാംപില്‍ തിളങ്ങിയത്. പ്രമുഖ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് ജീനയാണ് ഗര്‍ഭിണികളെ ഒരുക്കിയത്. ഇവര്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങളുമായി മുന്‍ മിസ് കേരള രോഹിണി ഇടിക്കുളയും ഉണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top