വിശ്വസുന്ദരിയ്ക്ക് ധരിക്കാന്‍ ആറുകോടിയുടെ നീന്തല്‍ വസ്ത്രം

2-miss-universe-million-dollar-swimsuit-1111_0മിസ് യൂണിവേഴ്‌സ് 2013 ആയി തെരഞ്ഞെടുക്കപ്പെട്ട ഗബ്രിയേല ഇസ്‌ലെറിന്‍ പരസ്യത്തിനായി ധരിച്ചത് ആറുകോടി രൂപയുടെ( പത്ത് ലക്ഷം ഡോളര്‍) നീന്തല്‍ വസ്ത്രം.

മോസ്‌കോയിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന ഇറ്റാലിയന്‍ കമ്പനിയായ യമാമേയുടെ പരസ്യത്തിന്റെ ചിത്രീകരണ വേളയിലാണ് ഇത്രയും വിലകൂടിയ നീന്തല്‍ വസ്ത്രം ധരിച്ചത്.

മിസ് യൂണിവേഴ്‌സായി തെരഞ്ഞെടുക്കപ്പെടുന്ന സുന്ദരിയ്ക്ക് ധരിക്കാനാണ് നീന്തല്‍ വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മരതകം, വജ്രങ്ങള്‍, മാണിക്യ കല്ല് തുടങ്ങിയ 900 കല്ലുകള്‍ തുന്നിച്ചേര്‍ത്താണ് വസ്ത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മിലനിലാണ് വസ്ത്രം ഡിസൈന്‍ ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് നീന്തല്‍ വസ്ത്രം സുന്ദരിയ്ക്ക് അണിയാനായി കൊണ്ടുവന്നത്.

DONT MISS
Top