യൂറോപ്യന്‍ കൃത്രിമോപഗ്രഹം അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ചു

നിയന്ത്രണം നഷ്ടമായ യൂറോപ്യന്‍ കൃത്രിമോപഗ്രഹം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വീണു. ഗോസ് എന്നു കൃത്രിമോപഗ്രഹം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയില്‍ എവിടെ വേണമെങ്കിലും പതിക്കാമെന്ന് ശാസ്ത്രഞ്ജര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉപഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ എവിടെയാണ് പതിക്കുകയെന്നതിനെക്കുറിച്ച് കൃത്യമായ വിവരമില്ലായിരുന്നു.

ഭൂമിയുടെ ഗുരുത്വാകര്‍ഷണ ഫലത്തെക്കുറിച്ച് പഠനം നടത്തുന്നതിന് വിക്ഷേപിച്ച ഉപഗ്രഹമാണ് ഗുരുത്വാകര്‍ഷണത്തില്‍പെട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.

ഗുരുത്വാകര്‍ഷണത്തില്‍ പെട്ട് തകര്‍ന്നാണ് ഉപഗ്രഹം ഭൂമിയിലേക്ക് പതിച്ചത്. 25 മുതല്‍ 45 വരെ കഷണങ്ങളായിട്ടാണ് ഉപഗ്രഹം ഭൂമിയില്‍ പതിക്കുന്നതെന്ന് ശാസ്ത്രഞ്ജര്‍ അറിയിച്ചിരുന്നു.

കാലപരിധി കഴിഞ്ഞ കൃത്രിമ ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് ശാസ്ത്രലോകത്തിന് ഭീഷണിയായിരിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ നൂറ് ടണ്ണോളം ഉപഗ്രഹ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം, ചെറു കഷണങ്ങളായാണ് ഭൂമിയില്‍പതിക്കുന്നതെന്നതിനാല്‍ നാശനഷ്ടങ്ങളൊന്നു റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും കത്തിക്കരിഞ്ഞാണ് ഭൂമിയില്‍ പതിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിയന്ത്രണം നഷ്ടമായ ഒരു കൃത്രിമ ഉപഗ്രഹം നാസ ഡീകമ്മീഷന്‍ ചെയ്തിരുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെക്കുറിച്ച് പഠനം നടത്തുന്നതിനായി വിക്ഷേപിച്ച ഉപഗ്രഹത്തിനാണ് നിയന്ത്രണം നഷ്ടമായത്. ഈ ഉപഗ്രഹം പിന്നീട് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു.

DONT MISS
Top