ഉലകനായകന്‍ @ 59

ഉലക നായകന്‍ കമലഹാസന്റെ 59ാം ജന്‍മദിനമാണിന്ന്. ബാലതാരമായി സിനിമയില്‍ വന്ന് വിവിധ വേഷങ്ങളില്‍ വിവിധ ഭാവങ്ങളില്‍ പകര്‍ന്നാടിയ കമലഹാസന്‍ ഇന്നും ഇന്ത്യന്‍ സിനിമയുടെ അതിശയമാണ്. ഗായകനായും നിര്‍മ്മാതാവായും സംവിധായകനായും പല വേഷങ്ങളില്‍ പകര്‍ന്നാടിയ കമലഹാസന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ മറ്റൊരു സൗഭാഗ്യമാണിത്.

1954ല്‍ തമിഴ് നാട്ടിലെ പരമകുടിയില്‍ ജനിച്ച കമലഹാസന്‍ ഒരു ബ്രാഹ്മണകുടുംബത്തിലാണ് ജനിച്ചത്. നാല് മക്കളില്‍ ഏറ്റവും ഇളയ മകനായി ജനിച്ച കമലഹാസന്‍ ബാല്യം മുതല്‍ അഭിനയിക്കാനുള്ള കഴിവ് പ്രകടിപ്പിച്ചിരുന്നു. ആറാം വയസ്സില്‍ ബാലതാരമായി കുളത്തൂര്‍ കണ്ണമ്മ എന്ന സിനിമയില്‍ അഭിനയിച്ചാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. അപൂര്‍വ്വരാഗങ്ങള്‍, നായകന്‍, മൂന്നാംപിറൈ, അവ്വൈ ഷണ്‍മുഖി, ഹേ റാം, ദശാവതാരം, വിശ്വരൂപം എന്നിങ്ങനെ അനേകം സിനിമകള്‍. തമിഴിനു പുറമെ മലയാളം, ഹിന്ദി തുടങ്ങി ധാരാളം സിനിമകളില്‍ കമലഹാസന്‍ തന്റെ അഭിനയ ചാതുരി തെളിയിച്ചിട്ടുണ്ട്.

നാലു ദേശീയ പുരസ്‌ക്കാരങ്ങളും 19 ഫിലിം ഫെയര്‍ അവാര്‍ഡുകളും ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ഈ അഭിനയപ്രതിഭയെ തേടി എത്തിയിട്ടുണ്ട്.
1990 ല്‍ ഇന്ത്യന്‍ സിനിമാലോകത്തിനു നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി രാജ്യം കമലഹാസനെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

DONT MISS
Top