സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജനുവരി 19 മുതല്‍ 25 വരെ

ABDHUതിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ജനുവരി 19 മുതല്‍ 25 വരെ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പികെ അബ്ദുറബ്ബ്. പാലക്കാട് നടക്കുന്ന യുവജനോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീഡനരഹിത ശിശുസമൂഹം എന്നതാണ് ഇത്തവണത്തെ യുവജനോത്സവത്തിന്റെ മുദ്രാവാക്യമെന്ന് മന്ത്രി പറഞ്ഞു. പ്രധാനവേദിയായ മുനിസിപ്പല്‍ സ്‌റ്റേഡിയം ഉള്‍പ്പടെ 17 വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.

കലോത്സവത്തിന്റെ നടത്തിപ്പിനായി മുനിസിപ്പല്‍ ചെയര്‍മാന്‍ അധ്യക്ഷനായി വിപുലമായ സംഘാടനസമിതി രൂപീകരിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top