സ്വര്‍ണ്ണമിടാത്ത വിവാഹം ചെറുപ്പം മുതലുള്ള ആഗ്രഹം

rimaചെറുപ്പകാലം മുതല്‍ വിവാഹ സങ്കല്‍പ്പങ്ങളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് നടി റീമ കല്ലിങ്കല്‍ . തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റിമ തന്റെ വിവാഹ സങ്കല്‍പ്പങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത് .

തന്റെ മുത്തശ്ശി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ താന്‍ വധുവായ ദിവസം അവര്‍ ഏറെ സന്തോഷിയ്ക്കുമായിരുന്നെന്നും എന്നാല്‍ വിവാഹ ദിവസം ആഭരണങ്ങള്‍ അണിയാത്തതില്‍ ഏറെ ദുഖമുണ്ടാകുമായിരുന്നെന്നും റീമ പറയുന്നു.

സിനിമയില്‍ വന്നതോടെ സ്ത്രീധന സമ്പ്രദായത്തെ എതിര്‍ക്കുന്ന തന്റെ ചിന്തകള്‍ക്ക് കൂടുതല്‍ കരുത്തു വന്നതായും തന്റെ ആഗ്രഹത്തിന് അനുസരിച്ച് തനിയ്ക്ക് പ്രവര്‍ത്തിയ്ക്കാന്‍ കഴിഞ്ഞുവെന്നും റീമ വ്യക്തമാക്കി.

സ്വര്‍ണ്ണവും ആര്‍ഭാടങ്ങളും ഒഴിവാക്കിയുള്ള തന്റെ വിവാഹം മക്കളെ സ്ത്രീധനം നല്‍കി വിവാഹം കഴിപ്പിക്കുന്നതിനായി ജീവിതം മുഴുവന്‍ കഷ്ടപ്പെടുന്നവര്‍ക്ക് സമര്‍പ്പിക്കുന്നതായും റീമ പറയുന്നു .

കാക്കനാട് രജിസ്റ്റര്‍ഓഫീസില്‍ വളരെ ലളിതമായ ചടങ്ങുകളോടെയാണ് റീമ കല്ലിങ്കലും ആഷിക്ക് അബുവും വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്.

DONT MISS
Top