അക്ഷയ് കുമാറിന് അധോലോക ഭീഷണി

akshay-kumar-011മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് അധോലോകത്തില്‍ നിന്നും വധഭീഷണി. ഫോണില്‍ വിളിച്ച് തന്നെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതായി അക്,യ്കുമാര്‍ പൊലീസില്‍ പരാതിപ്പെട്ടു. ഇതേതുടര്‍ന്ന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഇതേക്കുറച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്ഷയ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ ദുബാര’യില്‍ ആണ് അവസാനം അഭിനയിച്ചത്. അതില്‍ അധോലക നായകന്‍ ദാവൂദ് ഇബ്രാഹിമിനെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മക്കും അധോലോക ഭീഷണിയുണ്ടായിരുന്നു.

DONT MISS
Top