ഫോര്‍ച്യൂണ്‍ മാഗസിനിന്റെ ബിസിനസ്സ് രംഗത്തെ ശക്തരായ വനിതകളില്‍ നാല് ഇന്ത്യക്കാര്‍

138225382820womenഫോര്‍ച്യൂണ്‍ മാഗസിനിന്റെ ബിസിനസ്സ് രംഗത്തെ ശക്തരായ വനിതകളില്‍ ഇന്ത്യയില്‍ നിന്നും നാല് പേര്‍ ഇടംപിടിച്ചു. ബ്രിസീലിലെ ഊര്‍ജ കമ്പനിയായ പെട്രോബ്രാസ് സി.ഇ.ഒ മരിയാ ദാസ് ഗ്രാസസ് ഫോസ്റ്ററാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയി രണ്ടാം സ്ഥാനത്തും ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാര്‍ നാലാം സ്ഥാനത്തുമാണുള്ളത്. നാഷണല്‍ സ്‌റ്റോക്ക് എക്‌സചേഞ്ച് മേധാവി ചിത്ര രാംകൃഷ്ണ, ആക്‌സിസ് ബാങ്ക് സി.ഇ.ഒ ശിഖ ശര്‍മ്മ എന്നിവരാണ് പട്ടികയിലെ മറ്റ് ഇന്ത്യക്കാരായ വനിതകള്‍.

DONT MISS
Top