തന്റെ ചിത്രത്തില്‍ മഞ്ജുവില്ല; സലീം അഹമ്മദ്

manjuസലീം അഹമ്മദിന്റെ സിനിമയില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുമെന്ന വാര്‍ത്ത വ്യാജമെന്ന് സംവിധായകന്‍ സലീം അഹമ്മദ്. സുരേഷ് ഗോപിയും മഞ്ജു വാര്യരും സലീം അഹമ്മദിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റുകളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥയുമായി സംവിധായകന്‍ തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്.

സുരേഷ് ഗോപിയുമായും മഞ്ജു വാര്യരുമായും താന്‍ ഒരു സിനിമയും കരാര്‍ ഒപ്പിട്ടിട്ടില്ലെന്ന് സലീം അഹമ്മദ് വ്യക്തമാക്കി.

തന്റെ പുതിയ ചിത്രം വിദേശത്ത് കേന്ദ്രീകൃതമായാണ് ഒരുക്കുന്നതെന്നും അതിലേയ്ക്കുള്ള അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചില്ലെന്നും സലീം അഹമ്മദ് പറഞ്ഞു. ഈ മാസത്തോടെ സിനിമയുടം കാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്നും സലീം അഹമ്മദ് അറിയിച്ചു.

DONT MISS
Top