രത്‌നമഴ പെയ്യുന്ന ഗ്രഹങ്ങള്‍

നമ്മുടെ സൗരയൂഥത്തിലെ വ്യാഴം ശനി ഗ്രഹങ്ങളില്‍ മഴയായി പെയ്യുന്നത് രത്‌നമാണെന്നാണ് പുതിയ കണ്ടുപിടുത്തം. സൗരയൂഥത്തിലെ വമ്പന്‍ ഗ്രഹങ്ങളിലാണ് ഈ അപൂര്‍വ്വ പ്രതിഭാസമുള്ളതെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ അറിയിച്ചിരിക്കുന്നത്.

ഈ ഗ്രഹങ്ങളുടെ അന്തരീക്ഷത്തിലെ അസാമാന്യ മര്‍ദ്ദം മൂലമാണ് കാര്‍ബണ്‍ സംയുക്തങ്ങള്‍ രത്‌നങ്ങളായി മാറുന്നതെന്നാണ് ശാസ്ത്രമതം. ഈ ഗ്രഹങ്ങളുടെ അന്തര്‍ഭാഗങ്ങളില്‍ ദ്രവരൂപത്തിലുള്ള രത്‌നങ്ങളുണ്ടെന്നും നിഗമനമുണ്ട്. കാര്‍ബണ്‍ സംയുക്തങ്ങള്‍ അമിത മര്‍ദ്ദത്തില്‍ ചേരുമ്പോഴാണ് രത്‌നങ്ങള്‍ ഉണ്ടാകുന്നത്. ശനിയുടെ അന്തരീക്ഷത്തിലുണ്ടാകുന്ന തുടര്‍ച്ചയായ മിന്നലുകളും രത്‌നമഴക്ക് പ്രചോദനമാകുന്നുണ്ടെന്നാണ് നിഗമനം.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് രത്‌നങ്ങള്‍ നിറഞ്ഞ ഭൂമിയുടെ അഞ്ച് മടങ്ങ് വലിപ്പമുള്ള ഒരുഗ്രഹത്തെ കണ്ടെത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ നിലവിലുള്ള സാങ്കേതിക വിദ്യകള്‍ പ്രകാരം മനുഷ്യനിര്‍മ്മിത ബഹിരാകാശ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത ദൂരത്താണ് ഈ ഗ്രഹങ്ങള്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top