മലയാള സിനിമയിലെ അനുഭവം മോശം; മിനു കുര്യന്‍

mm
മലയാള സിനിമയില്‍ നിന്നും നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചലച്ചിത്ര താരം മിനു കുര്യന്‍. നടന്‍ സുരേഷ് ഗോപിയ്ക്കെതിരെ സ്വഭാവദൂഷ്യത്തിന് കേസ് ഫയല്‍ ചെയ്തതിനെ തുടര്‍ന്നാണ് മിനു വാര്‍ത്തകളില്‍ ഇടം നേടിയത്.

എന്നാല്‍ മലയാള സിനിമയ്ക്കെതിരെ കടുത്ത പ്രസ്താവനകളുമായാണ് മിനു കുര്യന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. പതിനാറോളം മലയാള സിനിമയില്‍ അഭിനയിച്ചതില്‍ എല്ലാ സിനിമകളിലും തനിയ്ക്ക് മോശം അനുഭവമായിരുന്നുവെന്നാണ് മിനുവിന്റെ വെളിപ്പെടുത്തല്‍.

മലയാള സിനിമയില്‍ നിരവധി വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ അതിനു പിന്നില്‍ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകള്‍ തനിയ്ക്ക് അംഗീകരിക്കാനാകുന്നവയല്ലെന്നും മിനു കുര്യന്‍ വ്യക്തമാക്കി.

പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളില്‍ നിന്നും രാത്രി ഒറ്റയ്ക്ക് കാര്‍ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മിനു കുര്യന്‍ പറഞ്ഞു.

DONT MISS
Top