ചെയര്‍മാന്‍ സ്ഥാനമൊഴിയാന്‍ ബില്‍ഗേറ്റ്‌സിന് നിക്ഷേപകരില്‍ നിന്ന് സമ്മര്‍ദ്ദം

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും താഴെയിറങ്ങാന്‍ ബില്‍ ഗേറ്റ്‌സിനെ ചില നിക്ഷേപകര്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വാര്‍ത്ത. ആകെ 20 ഓഹരി ഉടമകളാണ് മൈക്രോസോഫ്റ്റില്‍ ഉള്ളത്. എന്നാല്‍ ഇതില്‍ മൂന്ന് പേരാണ് സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാല്‍ ഈ മൂന്ന് പേരുടെയും നിര്‍ദേശം തള്ളിക്കളയുമാന്നാണ് സൂചന. ഇതിനെക്കുറിച്ച് ഇതുവരെ മൈക്രോസോഫ്റ്റ് പ്രതികരിച്ചിട്ടില്ല. നിക്ഷേപകരുടെ പേര് വെളിപ്പെടുത്തരുതെന്നും അറിയിച്ചിട്ടുണ്ട്.

നിലവില്‍ കമ്പനിയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും ഓഹരി വില വര്‍ധിപ്പിക്കുന്നതിനും ചീഫ് എക്‌സിക്യുട്ടീവ് സ്റ്റീവ് ബാള്‍മറില്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ബില്‍ ഗേറ്റ്‌സിന്റെ തീരുമാനങ്ങള്‍ മാത്രമാണ് മൈക്രോസോഫ്റ്റില്‍ നടക്കുന്നതെന്നാണ് നിക്ഷേപകരുടെ ആരോപണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top