കണ്‍ട്രോള്‍ +ആള്‍ട്ട്+ഡിലീറ്റ് കീബോര്‍ഡ് ഡിസൈന്‍ അബദ്ധമായിപ്പോയെന്ന് ബില്‍ ഗേറ്റ്സ്

bill-gates2കമ്പ്യൂട്ടറില്‍ ലോഗ് ഇന്‍, ലോഗ് ഓഫ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഷോര്‍ട്ട് കട്ടായ കണ്‍ട്രോള്‍+ :+ ആള്‍ട്ട്+ഡിലീറ്റ് എന്ന കീബോര്‍ഡ് ഡിസൈന്‍ ചെയ്തത് വളരെ വലിയ തെറ്റായിപ്പോയെന്ന് മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സ്.

ഹാര്‍വാര്‍ഡ് യൂണിവെഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഈ മൂന്ന് കീകള്‍ ഉപയോഗിക്കാതെ ഒരു കീ മാത്രം ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ലോഗ് ഇന്‍, ലോഗ് ഓഫ് ചെയ്യാന്‍ സാധിക്കുമായിരുന്നു. ഒരു കീ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തനം നിയന്ത്രിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഐബിഎം കീബോര്‍ഡ് ഡിസൈന്‍ ചെയ്ത ഡേവിഡ് ബ്രാഡ്‌ലിയ്ക്ക് ഈ മൂന്ന് കീകള്‍ ഉപയോഗിക്കണമെന്നായിരുന്നു ആഗ്രഹം. ഇദ്ദേഹമാണ് ഐ.ബി.എം ഒറിജിനല്‍ പി.സി ഡിസൈന്‍ ചെയ്തത്.

ലോഗ് ഇന്‍, ഓഫ് ചെയ്യുന്ന സൗകര്യം താനാണ് കണ്ടുപിടിച്ചതെങ്കിലും അത് ഇത്രയധികം പ്രശസ്തമാകാനും ഉപഭോക്താക്കളില്‍ എത്താനും കാരണം ബില്‍ ഗേറ്റ്‌സ് ആണെന്ന് ഡേവിഡ് പറഞ്ഞു.

DONT MISS
Top