ഇരുപത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് റോഡില്‍ ഉപേക്ഷിച്ചു

rape-protectionഗുര്‍ഗാവ്: ഡല്‍ഹിക്കു സമീപം ഗുഡ്ഗാവില്‍ ഇരുപത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച രാത്രി സുശാന്ത് ലോക് ഏരിയയിലാണ് സംഭവം.

ഗാര്‍മെന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന യുവതി രാത്രി എട്ടു മണിയോടെ ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. ഗബസ് സ്‌റ്റോപ്പില്‍ നില്‍ക്കവേ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. നഗ്‌നയായ യുവതിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. യുവതിയുടെ ശരീരത്തും മുഖത്തും പരിക്കേറ്റിട്ടുണ്ട്. നാലോ അഞ്ചോ പേര്‍ സംഘത്തിലുണ്ടായിരുന്നെന്നാണ് പോലീസ് നല്‍കുന്ന വിവരം.

DONT MISS
Top