അഷ്ടമുടിക്കായലിലെ മാലിന്യങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു

hotal wasteകൊല്ലം ജില്ലയിലെ ദളവാപുരത്ത് നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ അഷ്ടമുടിക്കായലില്‍ നിന്ന് നീക്കം ചെയ്യാത്തത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവിടെ അപകടങ്ങളും നിത്യസംഭവമാകുന്നു. തകര്‍ന്നു വീണ പാലത്തിന്റെ ബീമുകളും നിര്‍മ്മാണ ഘട്ടത്തില്‍ സ്ഥാപിച്ച താത്കാലിക ബണ്ടും നീക്കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിര്‍ദ്ദേശവും ലംഘിക്കപ്പെടുകയാണ്.

അഷ്ടമുടിക്കായലിന്റെ ഒത്ത നടുവാണ് എനിക്ക് പിറകില് കാണുന്നത്. ഇവിടെ കായലിന്റെ ആഴം കാല്മുട്ടോളം മാത്രം.

ദളവാപുരത്ത് നിര്‍മ്മാണത്തിനിടെ തകര്‍ന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തതാണ്, മണലടിഞ്ഞ് കായലിന്റെ ആഴം ഇത്രയും കുറയാന്‍ കാരണം. രണ്ടായിരത്തി ആറിലാണ് നിര്‍മ്മാണത്തിനിടെ പാലം തകര്‍ന്ന് കായലില്‍ വീണത്. എന്നാല്‍ പാലത്തിന്റെ ബീമുകളും നിര്‍മ്മാണ ഘട്ടത്തില്‍ സ്ഥാപിച്ച താത്കാലിക ബണ്ടും നീക്കാന്‍ പൊതുമരാമത്ത് വകുപ്പോ കരാറുകാരനോ തയ്യാറായില്ല. ഇത് മൂലം ഒഴുക്ക് നിലച്ചതോടെ ഈ മേഖലയിലെ മത്സ്യ കക്ക സമ്പത്ത് പൂര്‍ണ്ണമായും നശിച്ചു.

ദേശീയ ജലപാതക്ക് 42 മീറ്റര്‍ വീതി വേണം എന്നിരിക്കെ പാലത്തിന്റെ സ്പാനുകള്‍ക്കിടയിലെ വീതി 10 മീറ്ററില്‍ താഴെയാണ്. ഇവിടെ മത്സ്യ ബന്ധന ബോട്ടുകള്‍ അപകടത്തിലാകുന്നതും നിത്യ സംഭവമാണ്. നിര്‍മ്മാണ അവശിഷ്ടങ്ങള്‍ നീക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം പോലും അവഗണിക്കപ്പെട്ടു.

എന്നാല്‍ തങ്ങളുടെ ജീവിതത്തിന് ഭീഷണിയായ നിര്‍മ്മാണ അവശിഷ്ടങ്ങള്‍ നീക്കാത്ത അധികൃതര്‍ക്ക് എതിരെ സമരത്തിന് ഒരുങ്ങുകയാണ് ദവളാപുരത്തുകാര്‍.

DONT MISS
Top