വര്‍ഗീയ കലാപങ്ങള്‍ക്ക് കാരണം സോഷ്യല്‍ മീഡിയകള്‍: മുഖ്യമന്ത്രിമാര്‍

social-media-network-privacyദില്ലി: രാജ്യത്തെ മിക്ക വര്‍ഗീയ കലാപങ്ങള്‍ക്കും കാരണം സോഷ്യല്‍ മീഡിയകളുടെ അമിതമായ ഇടപ്പെടലാണെന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ കലാപങ്ങള്‍ പടരുന്നതില്‍ എസ്.എം.എസുകളും ഫെയ്സ്ബുക്ക്,​ ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകള്‍ പ്രധാന പങ്കുവഹിക്കുന്നതായും ദേശീയദ്ഗ്രഥന കൗണ്‍സിലില്‍ പരാതിപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് സോഷ്യല്‍ മീഡിയയ്ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. വര്‍ഗീയപരമായ സന്ദേശങ്ങള്‍ പെട്ടെന്ന് പടരുന്നതിന് സോഷ്യല്‍ മീഡിയ പ്രധാന കാരണമാകുന്നുണ്ടെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ അടുത്തിടെയുണ്ടായ കലാപവും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായെന്ന സംഭവവും അതിന് ഉദാഹരണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top