ക്ഷേത്ര പ്രവേശനത്തിന് അയിത്തം

download (3)പാലക്കാട്: പാലക്കാട് തൃത്താലയിലെ വേമന്‍ഞ്ചേരി ഭഗവതി ക്ഷേത്രത്തില്‍ വിവാദ ബോര്‍ഡ് എടുത്തുമാറ്റിയെങ്കിലും ക്ഷേത്ര പ്രവേശനത്തിനുള്ള അയിത്തം തുടരുന്നു. മേഴത്തോള്‍ അഗ്‌നിഹോത്രി പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തില്‍ നമ്പൂതിരിമാര്‍ക്കും എമ്പ്രാന്തിരിമാര്‍ക്കും മാത്രമേ പ്രവേശനമൂള്ളൂവെന്നാണ് ക്ഷേത്രം നടത്തിപ്പുകാരുടെ നിലപാട്.

പറയിപ്പെറ്റ പന്തിരുകുലത്തില്‍പ്പെ ട്ട മേഴത്തോള്‍ അഗ്‌നിഹോത്രി 1600 വര്‍ഷം മുന്‍പ് പ്രതിഷ്ഠ നടത്തിയതെന്ന് വിശ്വസിക്കുന്ന വേമഞ്ചേരിമനയിലെ ഭഗവതി ക്ഷേത്രത്തിലാണ് നമ്പൂതിരിമാര്‍ക്കും എമ്പ്രാന്തിരിമാര്‍ക്കും മാത്രമേ പ്രവേശനമുള്ളൂവെന്ന് കാണിച്ച് ബോര്‍ഡ്് സ്ഥാപിച്ചത്. ഈ വിഭാഗത്തിലല്ലാത്ത സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറത്തു നിന്ന് തൊഴാമെന്നുമാണ് ബോര്‍ഡിണല്‍ നിര്‍ദ്ദേശിച്ചിരുന്നത്.

എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇതിനെതിരെ ശക്തമായ പ്രചരണം നടന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വിടി ബലറാം എംഎല്‍എ ക്ഷേത്ര നടത്തിപ്പുകാരോട് ബോര്‍ഡ് എടുത്തുമാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതോടെ ബോര്‍ഡ് എടുത്തുമാറ്റിയെങ്കിലും ക്ഷേത്ര പ്രവേശനത്തിനുള്ള അയിത്തത്തിന് മാറ്റം വരുത്താനൊന്നും ഇവര്‍ തയ്യാറായിട്ടില്ല.

കേരളം പോലുള്ള സംസ്ഥാനത്ത് എന്തിന് ഇനിയും അയിത്തം എന്ന ചോദ്യത്തിന് അത് ഇവിടെ മാത്രമല്ലല്ലോ എന്ന മറു ചോദ്യമാണ് ഇവര്‍ക്കുണ്ടായിരുന്നത്. അയിത്തവും തൊട്ടുകൂടായ്മയുമെല്ലാം ഇല്ലാതായി എന്ന് മേനി നടിക്കുന്ന മലയാളിയുടെ പൊയ്മുഖമാണ് പുതിയ സംഭവത്തിലൂടെ അഴിഞ്ഞു വീണത്.

DONT MISS
Top