ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ഗൂഗിളില്‍ 93 ലക്ഷം ശമ്പളത്തില്‍ ജോലി

ദില്ലി സാങ്കേതികവിദ്യാ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും മികച്ച ശമ്പളത്തില്‍ വിദ്യാര്‍ഥിക്ക് ജോലി ലഭിക്കുന്നത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഹിമാന്‍ഷു ജിന്‍ഡാലിനാണ് 93 ലക്ഷം രൂപയുടെ പ്രതി വര്‍ഷ ശമ്പളമുള്ള ജോലി ഗൂഗിള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒപ്പം ഗൂഗിളിന്റെ 125 ഓഹരികളും ഹിമാന്‍ഷു ജിന്‍ഡാലിന് ലഭിക്കും.

മറ്റൊരു അവസാന വര്‍ഷ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ നിലേഷ് അഗര്‍വാളിന് അമേരിക്കന്‍ ആസ്ഥാനമായ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ എപ്പിക്കില്‍ നിന്നും പ്രതിവര്‍ഷം 70 ലക്ഷം രൂപയുടെ ശമ്പളമുള്ള ജോലി വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ആഗസ്ത് ഒന്ന് മുതല്‍ നാല്‍പ്പതിലേറെ കമ്പനികളാണ് ദില്ലി സാങ്കേതിക സര്‍വ്വകലാശാലയില്‍ സന്ദര്‍ശിച്ചത്. ഇതുവരെ 265 പേര്‍ക്ക് ജോലി ലഭിക്കുകയും ചെയ്തു. കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് നാലാം വര്‍ഷ വിദ്യാര്‍ഥിയായ ഹിമാന്‍ഷു ജിന്‍ഡാലിന് തന്നെയാണ് ഏറ്റവും വലിയ ശമ്പളവാഗ്ദാനം ലഭിച്ചിരിക്കുന്നത്.

DONT MISS
Top