ബ്ലോബ് മത്സ്യം, ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവി

strange-animals-you-didnt-know-18-2ലോകത്തില്‍ കാണാന്‍ ഒട്ടും ഭംഗിയില്ലാത്ത ജീവികളുണ്ട്. കാണുമ്പോള്‍ പേടി തോന്നുന്നവയും അറപ്പുളവാകുന്നതുമായ ജീവികള്‍ നിരവധിയാണ്.

അങ്ങനെ ലോകത്തിലെ ഏറ്റവും കൂടുതല്‍ വൃത്തികെട്ട ജീവിയെ കണ്ടെത്താന്‍ ബ്രിട്ടനില്‍ ഒരു വോട്ടെടുപ്പ് നടന്നു. കടലില്‍ ഏറ്റവും ആഴമേറിയ ഭാഗത്ത് ജീവിക്കുന്ന ബ്ലോബ് മത്സ്യമാണ് തെരഞ്ഞെടുപ്പില്‍ ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജീവിയായി തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂകാസിലില്‍ നടന്ന ബ്രിട്ടീഷ് സയന്‍സ് ഫെസ്റ്റിവലിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവിട്ടത്. ബ്ലോബിനു തൊട്ടുപിന്നാലെ കുപ്പിമൂക്കന്‍ കുരങ്ങുകളും പന്നിമൂക്കന്‍ ആമകളും വൃത്തികെട്ട ജീവികളുടെ പട്ടികയിലുണ്ട്.

ഭംഗിയില്ല എന്നതിന്റെ പേരില്‍ മാത്രം ഇത്തരത്തിലുള്ള മൃഗങ്ങളെ സംരക്ഷിക്കാതെ പോകുന്നുണ്ടെന്ന് ശാസ്ത്രഞ്ജനും ടിവി അവതാരകനുമായ സൈമണ്‍ വാട്ട് പറയുന്നു. അഗ്ലി ആനിമല്‍ പ്രിസര്‍വേഷന്‍ സൊസൈറ്റി എന്ന സംഘടനയുടെ പ്രസിഡന്റ് കൂടിയാണ് അദ്ദേഹം.

പാണ്ടയെപ്പെലെ വളരെ ഭംഗിയുള്ള മൃഗങ്ങളെ വംശനാശം വരാതിരിക്കുവാനായി ശ്രദ്ധിക്കും. ഓരോ ദിവസവും നിരവധി ജീവികള്‍ക്ക് വംശനാശം സംഭവിക്കുന്നുണ്ടെന്നും അവയുടെ സംരക്ഷണം ലക്ഷ്യമാക്കിയാണ് ഇത്തരത്തിലൊരു തെരഞ്ഞെടുപ്പ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top